സ്ഥാനാർത്ഥി നിർണയം: പന്ന്യനെതിരെ സംസ്ഥാനകൗൺസിൽയോഗത്തിൽ വിമർശനം

single-img
8 August 2014

pannyan-raveendranകഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തിരുവനന്തപുരത്തെ ദയനീയ തോൽവി വിവാദത്തിൽ സി.പി.ഐ സംസ്ഥാനകൗൺസിൽയോഗത്തിൽ അംഗങ്ങൾ പൊട്ടിത്തെറിച്ചു.പാർട്ടി സംസ്ഥാനസെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർന്ന യോഗത്തിൽ പന്ന്യൻ രാജി വയ്ക്കണമെന്ന ആവശ്യവുമുയർന്നു.

 
സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും എക്സിക്യൂട്ടീവ് രാജിവച്ചൊഴിയണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. അതേസമയം ചർച്ചയിൽ പങ്കെടുത്ത 29പേരും ഏകസ്വരത്തിലാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.