നെയിംപ്ലേറ്റ് വെയ്ക്കാത്ത പോലീസുകാര്‍ ജനനേന്ദ്രിയത്തില്‍ കേബിള്‍കൊണ്ട് അടിക്കുകയും മുതുകില്‍ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്‌തെന്ന് ബ്ലാക്കമെയിലിംഗ് കേസ് പ്രതി ജയചന്ദ്രന്‍

single-img
8 August 2014

140627047625jayachandranബ്ലൂ ഫിലിം ബ്ലാക്ക്‌മെയിലിംഗ് കേസിലെ പ്രതി ജയചന്ദ്രന്‍ പോലീസ് തന്നെ ക്രൂര മര്‍ദ്ദനത്തിന് വിധേയനാക്കിതയാതായി മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യമൊഴി നല്കി. പോലീസ് കസ്റ്റഡിയില്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

നെയിംപ്ലേറ്റ് വയ്ക്കാത്ത പോലീസുകാര്‍ ആലുവ സേഫ് ഹൗസില്‍ വെച്ച് തന്റെ ജനനേന്ദ്രിയത്തില്‍ കേബിള്‍ കൊണ്ട് അടിക്കുകയും കല്ലുകൊണ്ട് മുതുകില്‍ ഇടിക്കുകയും ചെയ്‌തെന്ന് ജയചന്ദ്രന്‍ മജിസ്‌ട്രേറ്റിന് നല്കിയ മൊഴിയില്‍ പറയുന്നു.