രത്തൻ ടാറ്റയെ രൂക്ഷമായിവിമർശിച്ച് കൊണ്ട് ബംഗാൾ മന്ത്രിമാർ രംഗത്ത്

single-img
8 August 2014

Ratan-Tata30രത്തൻ ടാറ്റയെ രൂക്ഷമായിവിമർശിച്ച് കൊണ്ട് ബംഗാൾ മന്ത്രിമാർ രംഗത്ത്. ധനമന്ത്രി അമിത് മിത്രയും ഗ്രാമവികസന മന്ത്രി ഫിർഹദ് ഹക്കീമുമാണ് രംഗത്ത് വന്നത്. ബംഗാളിൽ വ്യാവസായിക വികസനം നടക്കുന്നില്ല എന്ന് രത്തൻ ടാറ്റ് ഇന്നലെ പറഞ്ഞിരുന്നു. ഇതാണ് ഇരുവരേയും ചൊടുപ്പിച്ചത്.

തങ്ങളുടെ സംസ്ഥാനത്ത് വ്യാവസായിക വളർച്ച് കൈവരിക്കുന്നതിന് വേണ്ടി ടാറ്റയുടെ സർട്ടിഫിക്കറ്റ് വേണ്ടന്നും. കൂടാതെ ടാറ്റയുടെ ഉപദേശമില്ലാതെ തന്നെ ബംഗാൾ  വ്യാവസായിക വളർച്ച് കൈവരിക്കുമെന്നു ഗ്രാമവികസന മന്ത്രി ഫിർഹദ് ഹക്കീം തുറന്നടിച്ചു. കൂടെ കൂടെയുള്ള ടാറ്റയുടെ സുവിശേഷ പ്രസംഗം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രത്തൻ ടാറ്റക്ക് ചിത്തഭ്രമം സംഭവിച്ചിരിക്കുകയാണെന്നും, ടാറ്റ 20,000 തൊഴിലവസരം ബംഗാളിൽ തുറക്കുന്ന വിവരം ടാറ്റ കമ്പനി രത്തൻ ടാറ്റയോട് പറഞ്ഞിട്ടില്ലെന്നു തോന്നുന്നതായി ധനമന്ത്രി അമിത് മിത്ര പറഞ്ഞു.