ഗാന്ധി നിന്ദയും അരുന്ധതിയും

single-img
8 August 2014

ജി. ശങ്കര്‍

mahatma-gandhi-anarchist-libertarian-1കേരളത്തിലിപ്പോള്‍ വിവാദങ്ങള്‍ക്ക് കുറവില്ല. ബാര്‍ ലൈസന്‍സായാലും, വിദ്യാഭ്യാസ കച്ചവടമായാലും കോഴയും തട്ടിപ്പുമെല്ലാം ഇപ്പോള്‍ വിവാദങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിലും വിവാദമുയര്‍ത്തി അരുന്ധതിറോയി എന്ന എഴുത്തുകാരി അരങ്ങത്തെത്തിയിരിക്കുന്നു. ‘ഗോഡ്‌സ് ഓഫ് സ്മോൾ തിങ്ങ്സ്’ എന്ന പുസ്തകത്തിലൂടെ വിവാദമുയര്‍ത്തി പ്രശസ്തയായ എഴുത്തുകാരിയാണ് അരുന്ധതി റോയി. ബുക്കര്‍ പ്രൈസ് വരെ കരസ്ഥമാക്കിയവര്‍ ആ പുസ്തകത്തില്‍ കമ്മ്യൂണിസ്റ്റ് നിന്ദയാണ് വിവാദത്തിന് തിരികൊളുത്തിയതെങ്കില്‍ ഇപ്രാവശ്യം അവര്‍ രാഷ്ട്രപിതാവിനോടുള്ള അനാദരവ് കാട്ടിയാണ് മാധ്യമങ്ങളില്‍ ഇടം തേടിയത്. ഗാന്ധിജി മഹാത്മാവല്ലെന്നും, ഉപ്പുസത്യാഗ്രഹം ദുരാഗ്രഹമാണെന്നും മറ്റുമുള്ള ദുരാഗ്രഹ ചിന്തകളാണ് അരുന്ധതി റോയിയുടെ പുതിയ കണ്ടുപിടിത്തം.

Arundati Rouy_0_0രാഷ്ട്രപിതാവിനെതിരെയുള്ള അരുന്ധതിയുടെ ഈ നിന്ദയ്‌ക്കെതിരെ കേസ്സെടുക്കണമെന്ന് ഒരു കൂട്ടരും, അത് വേണ്ടെന്ന് മറ്റൊരു കൂട്ടരും ആവശ്യപ്പെട്ട് മുറവിളി കൂട്ടുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് (എസ്.) നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി അരുന്ധതി റോയിക്കെതിരെ കേസ്സ് ഫയര്‍ ചെയ്തപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് വി.ഡി. സതീശന്‍ അരുന്ധതി റോയിക്കെതിരെ കേസ്സെടുക്കണ്ട കാര്യമില്ല എന്ന സമീപനമാണ് സ്വീകരിച്ചത്.

കേസ്സെടുത്താല്‍ അതിനെ ശക്തമായി നേരിടും എന്നും സതീശന്‍ ഗര്‍ജ്ജിക്കുന്നു. ആര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് അരുന്ധതിക്ക് ഗാന്ധിജിയെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. അതുപോലെ അവരുടെ വിമര്‍ശനം ശരിയല്ലെന്ന് പറയാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്നാണ് സതീശന്റെ വാദം. ഏതായാലും കഴിഞ്ഞ കുറെ നാളുകളായി മാധ്യമ ശ്രദ്ധയില്‍പ്പെടാതെ ഉറങ്ങിക്കിടന്ന റോയിക്ക് ഗാന്ധി നിന്ദയുടെ പേരില്‍ ഒരു പബ്ലിസിറ്റി കിട്ടി എന്നതില്‍ റോയി സന്തോഷിക്കുന്നുണ്ട്.

തന്നെയുമല്ല സതീശന്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. അരുന്ധതിക്ക് ചരിത്രബോധമില്ലാത്തതുകൊണ്ട് പറഞ്ഞതാണ്. എങ്കിലും അതു പറയാനുള്ള അവരുടെ ആര്‍ജ്ജവത്തെ, അവരുടെ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ ആദരിക്കുന്നു എന്നുകൂടി സതീശന്‍ പറയുന്നു. അതേസമയം നമ്മുടെ നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അരുന്ധതിക്കെതിരെ നടത്തിയ നിന്ദാപരമായ പരാമര്‍ശത്തില്‍ ദുഃഖിതനാണ്. അരുന്ധതിയുടെ ഈ ഗാന്ധിനിന്ദയ്‌ക്കെതിരെ ആരും ശക്തമായി പ്രതികരിച്ചില്ലെന്ന് ഒരു സദസ്സില്‍ അദ്ദേഹം ദുഃഖത്തോടെ പറയുകയുണ്ടായി.

[quote align=”left”]ഗാന്ധിയെപ്പറ്റിയുള്ള അരുന്ധതിയുടെ പരാമര്‍ശങ്ങള്‍ക്ക് ഒരു പ്രസിദ്ധ ഗാന്ധിയന്‍ പറഞ്ഞത് – “അവരുടെ അറിവുകേടുകൊണ്ടു പറഞ്ഞതാണ്. നമ്മള്‍ അത് പൊറുക്കുക” എന്നായിരുന്നു. ഒരു കരണത്തടി ഏറ്റാല്‍ മറ്റേ കരണം കൂടി കാണിച്ചുകൊടുക്കണം എന്നാണ് ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് അവരുടെ അറിവില്ലായ്മ ആയിരിക്കും അവരെ ഇതു പറയാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. [/quote]കേരള സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗവും അയ്യന്‍കാളി ചെയറും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിലാണ് അരുന്ധതി പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഗാന്ധിയെപ്പറ്റിയുള്ള അരുന്ധതിയുടെ പരാമര്‍ശങ്ങള്‍ക്ക് ഒരു പ്രസിദ്ധ ഗാന്ധിയന്‍ പറഞ്ഞത് – “അവരുടെ അറിവുകേടുകൊണ്ടു പറഞ്ഞതാണ്. നമ്മള്‍ അത് പൊറുക്കുക” എന്നായിരുന്നു. ഒരു കരണത്തടി ഏറ്റാല്‍ മറ്റേ കരണം കൂടി കാണിച്ചുകൊടുക്കണം എന്നാണ് ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് അവരുടെ അറിവില്ലായ്മ ആയിരിക്കും അവരെ ഇതു പറയാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗാന്ധിജിയെ മഹാത്മാവാക്കി അനര്‍ഹമായ പരിഗണന കൊടുത്ത രാജ്യം അയ്യന്‍കാളിക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല എന്നാണ് അരുന്ധതിയുടെ വാദം. ഗാന്ധിയുടെ പേരില്‍ പലതുമുണ്ട്. എന്നാല്‍ അയ്യന്‍കാളിയുടെ പേരില്‍ ഒന്നുമില്ല.

അതുകൊണ്ട് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പേരുമാറ്റണം എന്നുകൂടി പറഞ്ഞു. മാത്രമല്ല, രാജ്യത്തിന്റെ ദേശീയ നായകന്മാരില്‍ പലരും കെട്ടിപ്പൊക്കിയ ബിംബങ്ങളാണെന്നാണ് അരുന്ധതിയുടെ അഭിപ്രായം. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിന് എത്രയോ മുമ്പേ നവോദ്ധാന നായകനായിരുന്നു അയ്യന്‍കാളി. എന്നിട്ടും അദ്ദേഹത്തിനു ഗാന്ധിജിയുടെ പരിഗണന ലഭിച്ചില്ല എന്നായിരുന്നു അരുന്ധതിയുടെ വാദം. ശരിയാണ്;

[quote arrow=”yes” align=”right”]

ശ്രീനാരായണഗുരുവും അയ്യന്‍കാളിയും സാമൂഹ്യ പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ശ്രമത്തിലായിരുന്നെങ്കില്‍ ഗാന്ധിജിയുടെ ഇന്‍ഡ്യന്‍ സ്വാതന്ത്യ സമരം സമാനതകളില്ലാതായത് അത് സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരംകൂടി ആയിരുന്നു എന്നതുകൊണ്ടാണ്. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെയും അയ്യന്‍കാളിയേയും അവരുടെ വസതികളില്‍ സന്ദര്‍ശിച്ചത് അങ്ങനെയാണ്. അവരുമായുള്ള കൂടിക്കാഴ്ച സ്വാതന്ത്ര്യസമരത്തിനുതന്നെ പുതിയ ദിശാബോധം നല്‍കുമെന്നാണ് ഗാന്ധിജി പറഞ്ഞത്.

അവര്‍ മഹാത്മാവ് എന്നു വിളിച്ചപ്പോള്‍, ഞാനല്ല, നിങ്ങളാണ് മഹാത്മാക്കള്‍ എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. ഇതൊന്നും അരുന്ധതിക്ക് അറിയില്ലായിരിക്കാം

[/quote]ശ്രീനാരായണഗുരുവും അയ്യന്‍കാളിയും സാമൂഹ്യ പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ശ്രമത്തിലായിരുന്നെങ്കില്‍ ഗാന്ധിജിയുടെ ഇന്‍ഡ്യന്‍ സ്വാതന്ത്യ സമരം സമാനതകളില്ലാതായത് അത് സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരംകൂടി ആയിരുന്നു എന്നതുകൊണ്ടാണ്. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെയും അയ്യന്‍കാളിയേയും അവരുടെ വസതികളില്‍ സന്ദര്‍ശിച്ചത് അങ്ങനെയാണ്. അവരുമായുള്ള കൂടിക്കാഴ്ച സ്വാതന്ത്ര്യസമരത്തിനുതന്നെ പുതിയ ദിശാബോധം നല്‍കുമെന്നാണ് ഗാന്ധിജി പറഞ്ഞത്.

അവര്‍ മഹാത്മാവ് എന്നു വിളിച്ചപ്പോള്‍, ഞാനല്ല, നിങ്ങളാണ് മഹാത്മാക്കള്‍ എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. ഇതൊന്നും അരുന്ധതിക്ക് അറിയില്ലായിരിക്കാം. അരുന്ധതി റോയിയുടെ കള്ളക്കളിയില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും വീഴെരുതെന്നാണ് ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ഗംഗാധന് പറയുവാനുള്ളത്. ഗാന്ധിജിയെക്കുറിച്ച് അവര്‍ക്കൊരു വിവരവും ഇല്ല. എന്തിനാണ് ഗാന്ധിജിയെ ഇങ്ങനെ ഇകഴ്ത്തുന്നത് എന്ന് അവര്‍ക്കേ അറിയൂ എന്നാണ് ഡോ. ഗംഗാധരന്‍ പറയുന്നത്. ഗാന്ധിജി രാജ്യത്തിന്റെ നവോദ്ധാനത്തിന് ചെയ്ത സംഭാവനകളെ മറന്ന് അദ്ദേഹത്തേക്കാള്‍ മഹാനാണ് അയ്യന്‍കാളി എന്നു പറയുന്നത് അരുന്ധതിയുടെ സങ്കുചിത കാഴ്ചപ്പാടാണെന്നാണ് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അഭിപ്രായപ്പെട്ടത്. അടിസ്ഥാനപരമായി റോയി ജനാധിപത്യവല്‍ക്കരണത്തെ അംഗീകരിക്കാത്ത ബുദ്ധിജീവി ആണെന്നും അദ്ദേഹം പറയുന്നു.

ഗാന്ധിജിയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ അരുന്ധതിക്കെതിരെ കേസ്സെടുക്കണമെന്നും വേണ്ടെന്നും ചിലര്‍ വാദിക്കുമ്പോള്‍ ഫേസ്ബുക്കില്‍ മോദിയെ ഇകഴ്ത്തിക്കെട്ടിയതിന്റെ പേരില്‍ കേരളത്തില്‍ ഒരു യുവാവിനെ പോലീസ് അറസ്റ്റു ചെയ്ത കാര്യവും ഇവര്‍ ആലോചിക്കണം. അഭിപ്രായസ്വാതന്ത്ര്യമാണെന്നു പറയുന്നവര്‍ എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല. അതുപോലെ ശ്രീലങ്കയില്‍

ജയലളിതയ്‌ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ശ്രീലങ്കന്‍ വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചതിന് തമിഴ്‌നാട്ടില്‍ പലയിടത്തും പ്രക്ഷോഭങ്ങള്‍ നടത്തുകയും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ചെന്നൈയില്‍ കളിക്കാനനുവദിക്കാതെ തിരിച്ചുവിടുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്കയയ്ക്കുന്നത് പ്രണയലേഖനങ്ങളാണെന്നാണ് ശ്രീലങ്കന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിഹസിച്ചെഴുതിയത്. അപ്പോള്‍ രാഷ്ട്രപിതാവിനെ നിന്ദിച്ചെഴുതിയ അരുന്ധതിക്കെതിരെ എന്തു നടപടിയാണ് വേണ്ടത്? ഇവിടുത്തെ കോണ്‍ഗ്രസ്സുകാര്‍ രണ്ടു തട്ടിലാണെങ്കിലും ഒരു രാജ്യത്തിന്റെ രാഷ്ട്രപിതാവിനോടാണ് അനാദരവ് കാട്ടിയത്.

സ്വന്തം പിതാവിനെ തള്ളിപ്പറയുന്നതിനു തുല്യമാണെന്നുകൂടി അരുന്ധതി ഓര്‍ക്കണമായിരുന്നു. ഒരു എഴുത്തുകാരി എന്ന നിലയില്‍ അവര്‍ക്ക് ആരെ വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷെ ഒരു രാജ്യത്തിന്റെ തലവനെ അധിക്ഷേപിക്കാന്‍ പാടില്ല. ഇതില്‍ ഉചിതമായ തീരുമാനമെടുത്ത് അരുന്ധതി മാപ്പു പറയണമെന്നാണ് എന്റെ അഭിപ്രായം.