ദുൽക്കർ സൽമാനും നിത്യാമേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ്

single-img
7 August 2014

images (1)ഉസ്താദ്ഹോട്ടലിന് ശേഷം ദുൽക്കർ സൽമാനും നിത്യാമേനോനും ഒന്നിക്കുന്ന ചിത്രമാണ് ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ്. ബാംഗ്ലൂർ പ്രധാനലൊക്കേഷനാക്കി ചിത്രീകരിക്കുന്ന ചിത്രം ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.
സംവിധായകൻ കമലിന്റെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് ഇത് . നൂറ് ദിവസത്തിനുള്ളിൽ നടക്കുന്നൊരു പ്രണയകഥയാണ് ചിത്രത്തിൽ പറയുന്നത് .ഐശ്വര്യാസ്നേഹാമൂവീസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

 
വിനീത്, അജുവർഗീസ്, ശേഖർമേനോൻ എന്നിവരും ഈ ചിത്രത്തിലുണ്ട്. പ്രതീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. ഗോവിന്ദ് മേനോൻ സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനങ്ങൾ രചിക്കുന്നത് റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ്.