റോസറ്റ ദൗത്യം ചരിത്രത്തില്‍ സ്ഥാനം നേടി

single-img
7 August 2014

meterosബെര്‍ലിന്‍ ‍: ആദ്യമായി ഒരു ഉല്‍ക്കയ്ക്കരികെയെത്തിയ ബഹിരാകാശ പേടകമായ റോസറ്റയുടെ ദൗത്യം  ചരിത്രത്തില്‍ സഥാനം നേടിയിരിക്കയാണ്.  യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിച്ച റോസറ്റ  അഞ്ചു തവണ വലംവെക്കുകയും 640 കോടി കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്താണ് 67പി എന്ന ഉല്‍ക്കയ്ക്കരികെ എത്തിയിരിക്കുന്നത്.
മണിക്കൂറില്‍ 55,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 67 പിയുടെ 100 കിലോമീറ്റര്‍ മാത്രം അകലത്താണ് ഇപ്പോള്‍  റോസറ്റ . അടുത്തെത്തിയ റോസറ്റ പ്രത്യേക ഉപകരണം വഴി ഉല്‍ക്കയുമായി ആറുമിനിറ്റിലധികം ബന്ധപ്പെട്ടു.ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 55 കോടി കിലോ മീറ്റര്‍ അകലെയുള്ള റോസറ്റയില്‍ നിന്ന് സന്ദേശങ്ങള്‍ എത്താന്‍ 23 മിനിറ്റ് മാത്രമേ എടുക്കുന്നുള്ളൂ. അടുത്ത 15 മാസക്കാലം റോസറ്റ ഉല്‍ക്കയോടൊത്തുണ്ടാകും.

2004 -ല്‍ ബഹിരാകാശത്തെത്തിച്ച റോസറ്റ പത്ത് വര്‍ഷവും അഞ്ച് മാസവും നാലുദിവസവും സഞ്ചരിച്ചാണ്  ഉല്ക്കക്കരികെയെത്തിയത്.130 കോടി യൂറോ (10,656 കോടി രൂപ)യാണ് ദൗത്യത്തിന്റെ ആകെ ചെലവ്. റോസറ്റ ദൗത്യം ചരിത്രവിജയം കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും സൗരയൂഥത്തിലെ പല രഹസ്യങ്ങളുടെയും ചുരുളഴിക്കാന്‍ റോസറ്റക്കു കഴിയുമെന്നും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഗവേഷകനായ  മാര്‍ക്ക് മെക്കൊറേന്‍ അഭിപ്രായപ്പെട്ടു.