കൊച്ചിയിൽ കാൻസർ റിസർച്ച് സെന്റർ തുടങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി

single-img
6 August 2014

download (4)കൊച്ചിയിൽ കാൻസർ റിസർച്ച് സെന്റർ തുടങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊച്ചി സഹകരണ മെഡിക്കൽ കോളേജിന് സമീപം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് തറക്കല്ലിടും. ആദ്യ വർഷത്തെ പ്രവർത്തനത്തിനുള്ള തുക സർക്കാർ അനുവദിക്കും. ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം .

 

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 80 പേരാണ് മരിച്ചത്. കാലവർഷക്കെടുതി നേരിടാൻ 178 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നൽകും. മഴക്കെടുതിയിൽ വീടുകൾ പൂർണമായി തകർന്നവർക്ക് രണ്ടു ലക്ഷം രൂപ വീതം നൽകും. ഭാഗികമായി തകർന്ന 4900 വീടുകൾ ഉണ്ട്. ദുരന്തബാധിതർക്ക് ഒരാഴ്ചത്തെ സൗജന്യ റേഷൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.