‘ചാച്ച ചൗധരി’ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സൃഷ്ടാവ് പ്രാണ്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു

single-img
6 August 2014

pranന്യൂഡല്‍ഹി: ‘ചാച്ച ചൗധരി’എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സൃഷ്ടാവും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ പ്രാണ്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു.  പാകിസ്താനിലെ ലാഹോറിനടുത്ത് കസൂറില്‍ ജനിച്ച പ്രാണ്‍ ഹിന്ദി മാസികയായ ലോട്‌പോട്ടിന് വേണ്ടിയാണ് ചാച്ച ചൗധരിയെ സൃഷ്ടിച്ചത്.

1960  ഡല്‍ഹി ആസ്ഥാനമായുള്ള മിലാപ് എന്ന പത്രത്തില്‍ ദാബു എന്ന കോമിക് സ്ട്രിപ്പിലൂടെയാണ് ആദ്യത്തെ അരങ്ങേറ്റം. ചാച്ച ചൗധരിക്ക് പുറമെ അദ്ദേഹം സൃഷ്ടിച്ച ശ്രീമതിജി, പിങ്കി, ബില്ലൂ, രാമന്‍, ചന്നി ചാച്ചി എന്നീ കഥാപാത്രങ്ങള്‍ പതിവായി ഇന്ത്യയിലെ പല മാസികകളിലായി പ്രസിദ്ധീകരിച്ചുപോന്നു.

2001 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.