ധോണിയും ജഡേജയും കാണികളിൽ നിന്നും അടിവാങ്ങാൻ തയ്യാറായിക്കോളൂ: ഡേവിഡ് ലോയിഡ്

single-img
6 August 2014

23dhoni-darആന്‍ഡേഴ്സൻ-ജഡേജ പ്രശ്നത്തിൽ ധോണിയേയും ജഡേജയേയും രൂക്ഷമായി വിമർശിച്ച് കൊണ്ട് മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ലോയിഡ്. ധോണിയും ജഡേജയേയും അവരുടെ നാട്ടിൽ സൂപ്പർ താരങ്ങളായിരിക്കാം. എന്നാൽ ഇംഗ്ലണ്ടിലെ സ്ഥിതി മറിച്ചാണ്. മാഞ്ചെസ്റ്ററിലെ കാണികളിൽ നിന്നും ഇരുവർക്കും നല്ലരീതിയിലുള്ള പ്രതിഷേധം നേരിടേണ്ടിവന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“ഇരുവരും അടിവാങ്ങാൻ തയ്യാറായിക്കോളൂ”, മുൻപ് സ്റ്റുവർട്ട് ബോർഡിന് ആസ്ത്രേലിയൻ കാണികളിൽ നിന്നും നേരിട്ടതിനേക്കാൾ മോശം പ്രതികരണമായിരിക്കും ഇരുവർക്കും നേരിടേണ്ടി വരുകയന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആന്‍ഡേഴ്സൻ ധോണിയേയും ജഡേജയേയും ചീത്തമാത്രമല്ല വിളിച്ചത് ജഡേജയുടെ പല്ലടിച്ച് തറയിലിടുമെന്ന് ആക്രോശിക്കുകയും ചെയ്തെന്ന് ഐ.സി.സി ജുഡീഷ്യൽ കമ്മീഷൻ മുൻപാകെ ഇരുവരും മൊഴി നൽകിയിരുന്നു.

ഇത് കാണികളെ ചൊടിപ്പിച്ചേക്കാമെന്ന് അദ്ദേഹം വിലയിരുത്തുന്നു. കഴിഞ്ഞ ടെസ്റ്റിൽ കുക്കിനെതിരെ അപ്പീൽ ചെയ്ത ജഡേജയേയും ധോണിയേയും കാണികൾ കണക്കറ്റ് പരിഹസിച്ചിരുന്നു.

ആന്‍ഡേഴ്സനേയും ജഡേജയേയും ഐ.സി.സി ജുഡീഷ്യൽ കമ്മീഷൻ കുറ്റവിമുക്തർ ആക്കിയിരുന്നു. എന്നാൽ ധോണി ഈ പ്രശ്നത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി യാതൊരു വിധത്തിലുള്ള വിട്ട് വീഴ്ചക്കും തയ്യാറല്ലെന്ന് പറഞ്ഞു കേൾക്കുന്നു. ഇതിനെ തുടർന്നാണ് ഡേവിഡ് ലോയിഡ് ഇരുവർക്കുമെതിരെ വിമർശനവുമായി മുന്നോട്ട് വന്നത്.