സ്പീക്ക‍ർ പക്ഷപാതം കാണിക്കുന്നു: രാഹുൽ

single-img
6 August 2014

rahulലോക്‌സഭാ സ്പീക്കര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുകയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. അതിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് രാഹുല്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങിയത്.

സ്പീക്കര്‍ പക്ഷപാതം കാട്ടുകയാണെന്നും ഒരു വിഭാഗത്തിന്റെ ശബ്ദം മാത്രം കേട്ടാല്‍ മതിയെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കെന്നും രാഹുല്‍ പറഞ്ഞു

അതേസമയം രാഹുലിന്‍റെ ആരോപണം പാർലമെന്‍റ് മര്യാദകൾക്ക് നിരക്കാത്തതാണെന്നു ബിജെപിയും ശിവസേനയും വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 70 ലധികം വര്‍ഗ്ഗീയ കലാപങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് ലോകസഭയുടെ ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ വിഷയം ശൂന്യവേളയില്‍ ചര്‍ച്ചചെയ്യാമെന്ന് ചൂണ്ടിക്കാണിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്‍ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ ബഹളമാരംഭിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് നീതി ലഭിക്കുന്നില്ല എന്നും ആരോപിച്ചു.