ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധികാരം വെട്ടിക്കുറക്കുന്നതിന് നീക്കം

single-img
6 August 2014

image (1)ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്ക്കുവാന്‍ കേന്ദ്ര നീക്കം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രൈബ്യൂണല്‍ തടസമാണെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നീക്കം തുടങ്ങി. വിഴിഞ്ഞം അടക്കമുള്ള കേസുകളിലെ ഹരിത ട്രിബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.

നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമത്തില്‍ ഭേദഗതി വരുത്തുവാനാണ് തീരുമാനം. ഈയൊരു അവസ്ഥ പഠിക്കുവാനായി പ്രത്യേക സമിതിയെയും നിയമിക്കും.നിയമം പരിശോധിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കുന്നതിനും മന്ത്രാലയം ആലോചന തുടങ്ങി.. കോടതിക്ക് തുല്യമായ ഹരിത ട്രിബ്യൂണലിനെ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു തര്‍ക്കപരിഹാര സ്ഥാപനമാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.