സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്നു.

single-img
6 August 2014

Mohanlal and Manjuമലയാളിയുടെ ഇഷ്ടതാരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു.രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഡിസംബറിനു തിയേറ്ററുകളിലെത്തും.

ആന്റണി പെരുമ്പാവൂരാകും ചിത്രം നിർമ്മിക്കുക.രജ്ഞിത്തിന്റെ ആറാം തമ്പുരാൻ എന്ന ഹിറ്റ് ചിത്രത്തിലാണു മോഹന്‍ലാലും മഞ്ജു വാര്യരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

അച്ചുവിന്റെ അമ്മ, മനസിനക്കെരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണിത്.