റുക്‌സാനക്കും ബിന്ധ്യക്കും പ്രേരണയായത് ‘ദൃശ്യ’വും ‘ബോഡിഗാർഡും’

single-img
6 August 2014

blackmail-caseഒളിക്യാമറ ബ്ലാക്‌മെയിലിംഗ് കേസിൽ റുക്‌സാനയ്ക്കും ബിന്ധ്യ തോമസിനും പ്രേരണയായത് ഹിറ്റ് ചിത്രങ്ങളായ ‘ദൃശ്യ’വും ‘ബോഡിഗാർഡും’. പോലീസിന്റെ ചോദ്യം ചെയ്യലിലാണു ഇക്കാര്യം ഇവർ പറഞ്ഞത്.കുറ്റകൃത്യം ഒളിപ്പിക്കുന്ന കാര്യത്തിൽ ‘ദൃശ്യ’വും ഫോൺ തട്ടിപ്പിന് ‘ബോഡിഗാർഡും’ തങ്ങൾക്കു പ്രചോദനമായതായി ഇരുവരും പോലീസിനോട് പറഞ്ഞു

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിതെറ്റിച്ച് വിടാൻ ഇവര്‍ കൂട്ടുപിടിച്ചത് ദൃശ്യം സിനിമയിലെ രംഗങ്ങളെയായിരുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജ് കുട്ടി മൊബൈല്‍ ഫോണ്‍ നാഷണല്‍ പെര്‍മിറ്റ് ലോറിക്കു മുകളിലേക്ക് എറിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയത്. ഒളിവില്‍പോയ റുക്‌സാനയും ബിന്ധ്യയും ആലുവയില്‍നിന്നു ദിണ്ഡിഗലിലേക്കു പോകവേ കെ.എസ്.ആര്‍.ടി.സി. ബസിലാണ് ഇരുവരും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത്.

ഫോണില്‍ മാജിക് വോയ്‌സ് ഉപയോഗിച്ച് ശബ്ദം മാറ്റി വിളിക്കാന്‍ ബോഡിഗാര്‍ഡിലെ രംഗങ്ങള്‍ പ്രേരണയായി. ബോഡിഗാര്‍ഡില്‍ നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രം നമ്പര്‍ തിരിച്ചറിയാന്‍ പറ്റാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നായകനെ കബളിപ്പിക്കുന്നതെന്ന് കാണിക്കുന്നുണ്ട്.