ആര്‍.എസ്.പി കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരേ ഷിബു ബേബി ജോണ്‍

single-img
5 August 2014

shibu baby johnആര്‍എസ്പി കേന്ദ്രകമ്മിറ്റി തീരുമാനം പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. യുഡിഎഫ് വിടുന്നത് രാഷ്ട്രീയ സദാചാരത്തിനു വിരുദ്ധമാണ്. എല്‍ഡിഎഫ് വിട്ടത് പുനഃപരിശോധിക്കേണ്ട കാര്യമില്ല. സംസ്ഥാനഘടകം യുഡിഎഫില്‍ തന്നെ തുടരുമെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ആര്‍എസ്പി, എല്‍ഡിഎഫ് വിടാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനും തീരുമാനിച്ചതെന്നു പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു.