രാജാധിരാജയിലെ ആക്ഷൻ സീനുകൾ തന്നെ ത്രസിപ്പിച്ചെന്ന് നടി റായി ലക്ഷ്മി

single-img
5 August 2014

imagesമമ്മൂട്ടിയുടെ ചിത്രമായ രാജാധിരാജയിലെ ആക്ഷൻ സീനുകൾ തന്നെ ത്രസിപ്പിച്ചെന്ന് നടി റായി ലക്ഷ്മി. സംഘട്ടന രംഗങ്ങളെല്ലാം മമ്മൂട്ടി ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടപ്പോൾ തനിക്ക് അദ്ദേഹത്തോട് വളരെ മതിപ്പു തോന്നിയെന്നും നടി പറഞ്ഞു.

 

 

തനിക്ക് ഇതുവരെ മലയാളത്തിൽ ലഭിച്ചതിലെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലെ രാധയെന്ന കഥാപാത്രമെന്ന് റായിലക്ഷ്മി പറഞ്ഞു. എട്ടു വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയാണ് രാധ. ചിത്രം ഓണത്തിന് റിലീസ് ചെയ്യും. ചിത്രത്തിൽ റായി ലക്ഷ്മിക്ക് മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണുള്ളത്. മമ്മൂട്ടിയോടൊപ്പമുള്ള റായി ലക്ഷ്മിയുടെ നാലാമത്തെ ചിത്രമാണിത്.