ലിബിയയില്‍ നിന്ന് 44 മലയാളി നഴ്സുമാര്‍ കൊച്ചിയില്‍ മടങ്ങിയെത്തി

single-img
5 August 2014

kerala_nurses_360അങ്കമാലി:  ലിബിയയില്‍ നിന്ന് 44 മലയാളി നേഴ്‌സുമാര്‍ കൊച്ചിയില്‍ മടങ്ങിയെത്തി. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ഇന്നു രാവിലെ 8.40 ഓടെയാണ് ഇവര്‍ കൊച്ചിയിലെ നെടുമ്പാശ്ശേരിയിലെത്തിയത്. കലാപബാധിതപ്രദേശങ്ങളില്‍ നിന്ന് റോഡുമാര്‍ഗം ഇവരെ  ടുണീഷ്യയിലെത്തിച്ച് അവിടെ നിന്ന് വിമാനമാര്‍ഗം ഇവരെ ദുബായിലെത്തിക്കുകയായിരുന്നു. നോര്‍ക്ക ഉദ്യോഗസ്ഥരുടെ സംഘത്തെ ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിയോഗിച്ചിരുന്നു. നഴ്‌സുമാര്‍ക്ക് 2000 രൂപ വീതം സഹായവും നോര്‍ക്ക വിതരണം ചെയ്തിട്ടുണ്ട്. നഴ്‌സുമാരെ സ്വീകരിക്കാന്‍  ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ലിബിയന്‍ കലാപബാധിതപ്രദേശങ്ങളിലെ വിവിധ ആസ്പത്രികളിലായി ജോലി ചെയ്തിരുന്ന 118 നഴ്സുമാരാണ് നാട്ടിലെത്തണമെന്ന് അറിയിച്ചിട്ടുള്ളത്. ഇതില്‍ ആദ്യസംഘമാണ് ഇന്ന് തിരിച്ചെത്തിയത്. ഇതേസമയം, നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിക്കാത്ത ഒട്ടേറെ നഴ്‌സുമാര്‍ ഇപ്പോഴും ലിബിയയിലുണ്ട്.ഇവരോട് വൈകാതെ നാട്ടിലെത്താന്‍ ഇന്ത്യന്‍ എമ്പസി ആവശ്യപ്പെട്ടിട്ടുണ്ട്.