പത്മനാഭസ്വാമി ക്ഷേത്രം കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ആര്‍ ‍.എം. ലോധ പിന്മാറി

single-img
5 August 2014

supreme234344ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് നാളെ പരിഗണിക്കാനിരിക്കെ ചീഫ് ജസ്റ്റീസ് ആര്‍ ‍.എം.ലോധ പിന്മാറി. കേസ് പരിഗണിക്കുന്നതിന് ജസ്റ്റീസുമാരായ ടി.എസ്. താകൂര്‍, അനില്‍ ആര്‍ ‍. ദവെ എന്നിവരുള്‍പ്പെടുന്ന പുതിയ ബെഞ്ച് രൂപീകരിച്ച ശേഷമാണ്  ചീഫ് ജസ്റ്റീസ് പിന്മാറുന്നത്.

ആര്‍ .എം. ലോധ സുപ്രീംകോടതിയില്‍ തുടരുമ്പോള്‍ കോടതിയില്‍ ഹാജരാവില്ലെന്ന് ഈ കേസിലെ അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ വ്യക്തമാക്കിയിരുന്നു .  ഇതാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ലോധ പിന്മാറാണുള്ള മുഖ്യകാരണമായി വിലയിരുത്തുന്നത്.

സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് ലോധയും സുബ്രഹ്മണ്യവും നേരത്തെ വിവാദത്തിലേര്‍പ്പെട്ടിരുന്നു.