മൂത്രത്തില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ തയ്യാറായിക്കോളൂ

single-img
5 August 2014

HTCONESilver_Left_BIGഇനിമുതല്‍ മൂത്രത്തില്‍ നിന്നും സ്മാര്‍ട്ട് ഫോണും ടാബ്ലെറ്റും ചാര്‍ജ് ചെയ്യാം. യൂറിന്‍ട്രിസിറ്റി എന്ന പേരിലറിയപ്പെടുന്ന ഈ പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍ ബിസ്‌റ്റോള്‍ റോബോര്‍ട്ടിക്ക് ലാബോറട്ടറിയാണ്. യൂറിന്‍ ഇലക്ട്രിസിറ്റി എന്നതില്‍ നിന്നാണ് യൂറിന്‍ട്രിസിറ്റി എന്ന പേര് വന്നിരിക്കുന്നത്.

Microbial Fuel Cells ഉപയോഗിച്ച് മൂത്രത്തില്‍ നിന്നും വൈദ്യൂതി ഉത്പാദിപ്പിച്ചാണ് ചാര്‍ജ്ജ് ചെയ്യുന്നത്. ഇതിന് പിന്നാലെ വ്യാവസായിക അടിസ്ഥാനത്തില്‍ യൂറിനില്‍ നിന്നും വൈദ്യൂതി ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്ന യൂറിന്‍ട്രിസിറ്റി ഡബിള്‍ പ്ലസ് എന്ന പദ്ധതിയും പരിഗണനയിലുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.