കങ്കണ റണാവത്തിന് ഇറ്റാലിയന്‍ സിനിമയിലേക്ക് ക്ഷണം

single-img
5 August 2014

KanganaRanautകങ്കണ റണാവത്തിന് ഇറ്റാലിയന്‍ സിനിമയിലേക്ക് ക്ഷണം. ഇറ്റാലിയന്‍ സംവിധായകന്‍ എഡ്വാര്‍ഡോ ഡെ ഏഞ്ചലീസിന്റെ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ് താരത്തെ സമീപിച്ചിരിക്കുന്നത്. കങ്കണ  വാഗ്‌ദാനം സ്വീകരിച്ചോ എന്ന കാര്യം വ്യക്‌തമല്ല.

ഇറ്റാലിയന്‍താരം മാസ്സിമിലിയാനോ ഗല്ലോയ്‌ക്കൊപ്പം അഭിനയിക്കാനാണ് താരത്തിന്‌ അവസരം ലഭിച്ചിരിക്കുന്നത്‌. അടുത്തിടെ ഇര്‍ഫാന്‍ ഖാനെ നായകനായി ഒരു ഫ്രഞ്ച്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ കങ്കണ കരാര്‍ ഒപ്പിട്ടിരുന്നു.

കൊങ്കണയ്‌ക്ക് ഇപ്പോൾ ബോളിവുഡിലും അവസരങ്ങളുടെ പെരുമഴയാണ്‌.  അടുത്തിടെ കൊങ്കണയുടേതായി പുറത്ത്‌ വന്ന ക്വീന്‍ വലിയ വിജയം വരിച്ചിരുന്നു.