കന്നഡയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി രമ്യ നമ്പീശൻ

single-img
4 August 2014

images (2)മലയാളം,​ തമിഴ് തുടങ്ങിയ ഭാഷകളിലെ പ്രകടനത്തിന് ശേഷം സിനിമാ നടി രമ്യ നമ്പീശൻ കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നു. പി.സി.ശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണേശ് ആണ് രമ്യ നായകനാവുന്നത്.

 

കന്നഡ ഭാഷയിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്ന താൻ ആവേശവതിയാണെന്ന് നടി പറ‌ഞ്ഞു. സാധാരണ പോലെ മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെങ്കിലും നായികയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതാണ് സിനിമയെന്ന് രമ്യ പറഞ്ഞു.

 
കുടുംബാംഗങ്ങളും കാമുകനുമായുള്ള ബന്ധം സന്തുലിതമായി കൊണ്ടു പോവുന്നത് എങ്ങനെയെന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നായകൻ ഗണേശ് രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ എത്തുന്നത്.