ആനയുടെ കുത്തും ചവിട്ടുമേറ്റ് പരിക്കേറ്റ് ഒന്നാം പാപ്പാൻ മരിച്ചു

single-img
4 August 2014

14070945844anaമദപ്പാടിനെ തുടർന്ന് തളച്ചിട്ട ആനയുടെ കുത്തും ചവിട്ടുമേറ്റ് പരിക്കേറ്റ് ഒന്നാം പാപ്പാൻ മരിച്ചു. പാലക്കാട് എത്തന്നൂർ കുറുമുണ്ടി വീട്ടിൽ ശശികുമാറാണ് (52) മരിച്ചത്. ഇന്നലെ ഉച്ചയോടെ വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണി പറമ്പിലാണ് സംഭവം.

 
മദപ്പാടിനെ തുടർന്ന് രണ്ടുമാസമായി ആനയെ തളച്ചിട്ടിരിക്കുകയായിരുന്നു. പട്ടയിട്ടുകൊടുക്കുമ്പോൾ പെട്ടെന്ന് പ്രകോപിതനായ ആന തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്ത് കൊമ്പുകൾക്കിടയിൽ തിരുകി ഞെരിക്കുകയായിരുന്നു. മറ്റു പാപ്പാൻമാരും ദേവസ്വം ബോർഡ് ജീവനക്കാരും ചേർന്ന് ബഹളം വച്ചപ്പോൾ ആന ശശികുമാറിനെ താഴെയിട്ടു.

 
ഉടൻ ശശികുമാറിനെ ജൂബിലിമിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം 7.15ഓടെ മരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചന്ദ്രശേഖരൻ എന്ന ആനയാണ് ശശികുമാറിനെ ആക്രമിച്ചത്.