താനൊരു സേഛാധിപതിയായിരുന്നെങ്കില്‍ ഒന്നാം ക്ലാസുമുതല്‍ ഗീത പഠിപ്പിക്കാന്‍ ഉത്തരവിടുമായിരുന്നുവെന്ന് സുപ്രീകോടതി ജഡ്ജി

single-img
4 August 2014

ARDavസുപ്രീകോടതി ജഡ്ജിയുടെ പ്രസ്താവന വിവാദമാകുന്നു. താന്‍ ഒരു സ്വേഛാധിപതിയായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പഠ്യപദ്ധതിയില്‍ ഗീത പഠിപ്പിക്കുവാന്‍ ഉത്തരവിടുമായിരുന്നുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് എ. ആര്‍. ദേവിന്റെ പ്രസ്താവനയാണ് വിവാദമാകുന്നത്. ഗുജറാത്ത് ലോ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എ. ആര്‍. ദേവ് ഇത്തരത്തില്‍ അഭിപ്രായം ഉന്നയിച്ചത്.

ലോകത്ത് ഇന്ന് ജനാധിപത്യ രാജ്യങ്ങളില്‍ പോലും തീവ്രവാദം ശക്തമായി വളരുന്നു. ജനാധിപത്യ രാജ്യങ്ങളിലെ ആളുകള്‍ എല്ലാവരും നല്ലവരാണെങ്കില്‍ അവര്‍ തങ്ങളില്‍ തന്നെ ഏറ്റവും മികച്ചയാളെ ഭരണാധികാരിയായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആ ഭരണാധികാരി രാജ്യത്തിനും ലോകത്തിനും നല്ലതുമാത്രം ചെയ്യുന്ന വ്യക്തിയായി മാറുകയും ചെയ്യണം. എന്നാല്‍ ഇന്ന് ഇങ്ങനെയല്ല നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മള്‍ കുട്ടികള്‍ക്ക് ചെറിയ പ്രായത്തിലെ മഹാഭാരതവും ഗീതയും ഉപദേശിച്ച് കൊടുക്കണമെന്നും ദേവ് പറയുന്നു.