താനെയില്‍ വീടിന്റെ ചുവരിടിഞ്ഞു വീണ് 2 സ്ത്രീകള്‍ മരിച്ചു

single-img
4 August 2014
1375418620താനെ : മഹാരാഷ്ട്രയിലെ താനെക്കടുത്ത് വാംഗാണിയില്‍ വീടിന്റെ ചുവരിടിഞ്ഞു വീണ് താമസക്കാരായ 2 സ്ത്രീകള്‍ മരിച്ചു . 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് ദിവസങ്ങളായി പെയ്യുന്ന മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ  6 മണിയോടെ വീടിന്റെ ചുവരിടിഞ്ഞു വീഴുകയായിരുന്നു . സംഭവത്തില്‍ താമസക്കാരായ ലത (65) , മല്സ (28) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ മലസയുടെ 2 വയസ്സുള്ള കുഞ്ഞ് ഇപ്പോള്‍ ഉല്ലാസ്നഗര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. സ്ഥലത്തെ മറ്റു ചില വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായാങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സംഭവത്തെ തുടര്‍ന്ന് വാംഗാണിയില്‍.അഗ്നി ശമന സേനയും ദുരിദാശ്വാസ സേനയും രക്ഷാപ്രവര്‍ത്തനം സജ്ജമാക്കിയിട്ടുണ്ട്.