വ്യവസായി രവീന്ദ്രൻ ആത്മഹത്യ ചെയ്ത സംഭവം :റുക്സാനയുടെയും ബിന്ധ്യാസിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

single-img
3 August 2014

blackmail-caseതിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വ്യവസായി രവീന്ദ്രൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബ്ളാക്ക്മെയിൽ കേസ് പ്രതികളായ റുക്സാനയുടെയും ബിന്ധ്യാസിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു.

 
റുക്സാനയാണ് കേസിലെ ഒന്നാം പ്രതി. ഇരുവരെയും തെളിവെടുപ്പിനായി പത്ത് മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.ഇന്നലെ രാത്രി ഒമ്പതരയോടെ ഐജി എം ആര്‍ അജിത്കുമാര്‍ മുമ്പാകെ ആയിരുന്നു ബിന്ധ്യാസും റുക്സാനയും കീഴടങ്ങിയത് . ഇവര്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.