പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ നേപ്പാളിലെത്തി

single-img
3 August 2014

Modi-address_2037434gപ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ നേപ്പാളിലെത്തി. കാഡ്‌മണ്ഡുവിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ മോഡിയെ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയും മന്ത്രിമാരും ചേര്‍ന്ന്‌ സ്വീകരിച്ചു. നേപ്പാളില്‍ എത്തിയ പ്രധാനമന്ത്രിക്ക്‌ നേപ്പാള്‍ സേന ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി.

 
തുടര്‍ന്ന്‌ മോഡി നേപ്പാള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. നേപ്പാളില്‍ ജനാധിപത്യം പുനഃസ്‌ഥാപിച്ച ശേഷം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്ന ആദ്യ വിദേശ രാഷ്‌ട്രത്തലവനാണ്‌ മോഡി. ജനാധിപത്യത്തിന്റെ പാതയിലേക്ക്‌ മടങ്ങി വന്ന നേപ്പാളിനെ മോഡി അഭിനന്ദിച്ചു.