പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ നോട്ടീസ്

single-img
2 August 2014

download (21)പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ നോട്ടീസ്. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത് .മുഖ്യമന്ത്രിയായിരിക്കെ അച്യുതാനന്ദന്‍ 2011 ജനവരി 17 ന് നടത്തിയ പത്രസമ്മേളനത്തെ ആധാരമാക്കിയാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.

 

പത്രസമ്മേളനത്തിലെ മാനഹാനിയുണ്ടാക്കിയ പരാമര്‍ശങ്ങള്‍ ഏഴുദിവസത്തിനകം പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് മാര്‍ട്ടിന്റെ ആവശ്യം.ഇക്കാര്യത്തില്‍ പൊതുതാത്പര്യത്തിനായി പ്രവര്‍ത്തിച്ച വി.എസ്സിനെതിരെ ഒരു നിയമനടപടിക്കും സാധ്യതയില്ലെന്ന് മറുപടിയില്‍ അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.