ത്രിഷയും ജയം രവിയും മൂന്നാമത്തെ ചിത്രത്തിനൊരുങ്ങുന്നു?

single-img
2 August 2014

download (27)‘സംതിങ് സംതിങ്, ഉനക്കും എനക്കും’,​ ‘ബൂലോകം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ത്രിഷയും ജയം രവിയും മൂന്നാമത്തെ ചിത്രത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്മി മൂവി മേക്കേഴ്സ് നി‌ർമിച്ച് സുരാ‌ജ് സംവിധാനം ചെയ്യുന്ന ജയം രവിയുടെ ചിത്രത്തിൽ തൃഷ നായികയാകുന്ന കാര്യത്തപ്പറ്റി ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും ഇക്കാര്യം സിനിമാ വക്താക്കൾ സ്ഥിരീകരിച്ചു.download (28)

 
ചിത്രത്തിൽ നായികയായി കാജൽ അഗർവാളിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കാജൽ ഒന്നര കോടി രൂപ പ്രതിഫലം ചോദിച്ചതോടെ നി‌ർമാതാക്കൾ പിന്മാറുകയായിരുന്നു. നിലവിൽ സിനിമയിൽ രണ്ട് നായികമാരാണ് ഉള്ളത്- ത്രിഷയും അഞ്ജലിയും.