നിക്ഷേപ തട്ടിപ്പുകേസ് :തിഹാര്‍ ജയിലില്‍ കഴിയുന്ന സുബ്രതാ റോയിയെ ജയിലിലെ കോൺഫറൻസ് മുറിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയുടെ അനുമതി

single-img
2 August 2014

download (20)നിക്ഷേപ തട്ടിപ്പുകേസിൽ തിഹാര്‍ ജയിലില്‍ കഴിയുന്ന സഹാറ മേധാവി സുബ്രതാ റോയിയെ ജയിലിലെ കോൺഫറൻസ് മുറിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയുടെ അനുമതി . സ്വത്തുക്കൾ വിൽക്കുന്നതിന് ഇടപാടുകാരുമായി ചർച്ച നടത്തുന്നതിനുവേണ്ടിയാണ് റോയിയ്ക്കും സഹാറയുടെ രണ്ട് ഡയറക്ടർമാർക്കും ആഗസ്റ്റ് 5 മുതൽ 10 ദിവസം കോൺഫറൻസ് മുറി അനുവദിക്കാൻ കോടതി നിർദ്ദേശിച്ചത്.

 

 

ജാമ്യം ലഭിക്കണമെങ്കിൽ പതിനായിരം കോടി രൂപ കെട്ടവയ്ക്കണമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പണമായി 2500 കോടി മാത്രമേ ഉള്ളുവെന്ന് റോയിയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.