സിനിമ താരം ഇന്നസെന്റ്‌ ലോക്‌സഭയില്‍ സജീവമാവുന്നു

single-img
2 August 2014

download (22)സിനിമ താരം ഇന്നസെന്റ്‌ ലോക്‌സഭയില്‍ സജീവമാവുന്നു . കഴിഞ്ഞ ദിവസമാണ്‌ ചാലക്കുടി എംപി സഭയില്‍ തന്റെ ആദ്യച്ചോദ്യമെറിഞ്ഞത്‌. നികുതി ആനുകൂല്യങ്ങള്‍ നല്‍കിയതിലൂടെ സര്‍ക്കാരിന്‌ എത്ര രൂപയുടെ വരുമാന നഷ്‌ടമുണ്ടായി എന്നായിരുന്നു ചോദ്യം.

 
ഇന്നസെന്റ്‌ എഴുതിയാണ്‌ ചോദ്യം നല്‍കിയത്‌. കസ്‌റ്റംസ്‌ ഇളവുകളില്‍ 2,60,714 കോടി രൂപയും കോര്‍പറേറ്റ്‌ ആദായനികുതിയില്‍ 1,02,606 കോടി രൂപയും എക്‌സൈസ്‌ തീരുവയില്‍ ഇളവ്‌ നല്‍കിയതില്‍ 1,95,679 കോടി രൂപയും നഷ്‌ടമുണ്ടായതായാണ്‌ മറുപടി ലഭിച്ചത്‌. കേന്ദ്ര ധനസഹമന്ത്രി നിര്‍മല സീതാരാമനാണ്‌ ഇന്നസെന്റിന്റെ ചോദ്യത്തിനു മറുപടി നല്‍കിയത്‌.