നായ്ക്കള്‍ മേയുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഏതെങ്കിലും തെരുവ് അല്ല; തിരുവനന്തപുരം അന്താരാഷ്ട്ര എയര്‍പോര്‍ട്ടാണ്

single-img
2 August 2014

Airportതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോള്‍ തെരുവ് നായ്ക്കളുടെ കയ്യിലാണ്. യാത്രയാകാനും അയക്കാനും സ്വീകരിക്കാനും വരുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ ഭീതിയോടുകൂടി മാത്രമേ വിമാനത്താവളത്തിനുള്ളില്‍ നില്‍ക്കാനാകൂ.

കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിനു വന്ന ഒരു വിദേശ വനിതയെ ഒരു തെരുവ് നായ എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ച് ഓടിച്ചിരുന്നു. എയര്‍പോര്‍ട്ടിലെ വിസിറ്റേഴ്‌സ് ചെയറില്‍ ഇരിക്കുന്നവരുടെ അടുത്തുപോലും ചെല്ലാന്‍ ഈ നായകള്‍ മടികാണിക്കാറില്ല.

പരാതി പലതു ചെന്നിട്ടും ബന്ധപ്പെട്ടവര്‍ കണ്ണടക്കുകയാണ്. മനസമാധാനമായി എയര്‍പോര്‍ട്ടില്‍ ചെല്ലാനും നില്‍ക്കാനും കഴിയുന്നില്ലെന്നുള്ള കാര്യം പലപ്പോഴായി അധികാരികളെ അറിയിച്ചുകഴിഞ്ഞെന്ന് യാത്രക്കാര്‍ പറയുന്നു. പക്ഷേ ഇതുവരെയ്ക്കും ഫലമുണ്ടായിട്ടില്ലെന്ന് മാത്രം.