അന്യ ബാങ്ക് എടിഎം സൗജന്യ ഇടപാടുകള്‍ അഞ്ചില്‍ നിന്നും രണ്ടാക്കി കുറയ്ക്കുന്നു

single-img
2 August 2014

ATMരാജ്യത്ത് അന്യ ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും സൗജന്യമായി പണ ഇടപാടുകള്‍ നടത്തുവാനുള്ള പരിധി അഞ്ചില്‍ നിന്നും രണ്ടിലേക്ക് മാറുന്നു. നഗരങ്ങളില്‍ മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും ഗ്രാമീണമേഖലകളില്‍ പഴയ രീതി തുടരുമെന്നുമാണ് റിപ്പോര്‍ട്ട്. അന്യ ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും നിലവില്‍ അഞ്ച് തവണയാണ് സൗജന്യ സേവനം അനുവദിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ഓരോ ഇടപാടിനും 15 രൂപയും നികുതിയും ഈടാക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ 2013ല്‍ അവയുടെ കീഴിലുള്ള 72340 ശാഖകളുടെയും പ്രവര്‍ത്തനങ്ങളെ ഏകീകരിച്ചിരുന്നു.