സ്‌നാനജലം കുടിച്ച് 2 കുട്ടികള്‍ മരിച്ച സംഭവത്തിൽ പാസ്റ്റര്‍ അറസ്റ്റിൽ

single-img
2 August 2014

apostle-austin-eduviereഅബുജ : നൈജീരിയയില്‍ പാസ്റ്ററുടെ തിരുസ്‌നാനജലം കൂടിച്ച് 2 കുട്ടികള്‍ മരിച്ചു. കൊലക്കുറ്റത്തിന് പാസ്റ്ററേയും കുട്ടികളുടെ അമ്മയേയും  പോലീസ് അറസ്റ്റ് ചെയ്തു.  കുട്ടികള്‍ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയായ ഓഗ്നേവ് പാസ്റ്റര്‍ ജപിച്ചു നല്‍കിയ തിരുസ്‌നാനജലം കുട്ടികള്‍  നല്‍കുകയായിരുന്നു. ജലം കുടിച്ച കുട്ടികള്‍  ഉടന്‍ തന്നെ ബോധരഹിതരായി മരിക്കുകയായിരുന്നു. ഇതു കണ്ട് ഞെട്ടിയ ഓഗ്നേവ്  തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി അമ്മയേയും പാസ്റ്റരേയും കൊലക്കുറ്റത്തിനു അറസ്റ്റുചെയ്യുകയായിരുന്നു.നൈജീരിയയിലെ ട്രിയമ്പന്റ് വേള്‍ഡ് ഇന്റര്‍നേഷ്ണ്‍ ചര്‍ച്ചിന്റെ അപ്പോസ്റ്റിലായ പാസ്റ്റര്‍ ഏഡ്യൂവെയറെ യാണു കൊലക്കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തത്. പ്രേയര്‍ ക്ലെമെന്റ് (9 മാസം) , വിസ്ഡം ക്ലെമെന്റ്(2) എന്നീ കുട്ടികളാണ്  ജലം കുടിച്ച് മരിച്ചത്.

12 ഡോളര്‍ കൊടുത്ത് പാസ്റ്ററില്‍ നിന്നു വാങ്ങിയ ജലം  താന്‍ കുട്ടികള്‍ക്കു നല്‍കുക മാത്രമാണു ചെയ്തതെന്നാണ് അമ്മ പോലിസിനോട് പറഞ്ഞത്.  തന്റെ ഭാഗത്തു കുറ്റമൊന്നുമില്ലെന്നും തിരുസ്‌നാനജലത്തില്‍ വെള്ളവും ഉപ്പും മാത്രമേ താന്‍ കലര്‍ത്തിയിട്ടുള്ളു എന്ന്  പാസ്റ്ററും സ്വയം ഞായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.