വീട്ടമ്മ ആത്മഹത്യചെയ്ത സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
2 August 2014

Ratheessshshshവീട്ടമ്മ ആത്മഹത്യചെയ്ത സംഭവത്തില്‍ കാമുകനായ യുവാവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചെമ്പഴന്തി സ്വദേശിയായ 32 കാരി കഴിഞ്ഞ മെയ് 4ന് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പന്മന്‍തല മേലെ വീട്ടില്‍ രതീഷ് ഭവനില്‍ രതീഷ്‌കുമാര്‍ (30)ആണ് പിടിയിലായത്. പ്രതിയെ പുലര്‍ച്ചെ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു സ്വകാര്യ മോട്ടോര്‍ വാഹന ഡീലര്‍ കമ്പനിയിലെ ജീവനക്കാരായിരുന്ന ഇരുവരും മൂന്നു വര്‍ഷം മുന്‍പ് സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഫോണിലൂടെയും ഫേയ്‌സ്ബുക്കിലൂടെയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ രതീഷ് യുവതിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

നിരന്തര ഭീഷണിയെ തുടര്‍ന്ന് വെബ് ക്യാമറ ഓണ്‍ ചെയ്ത് ആത്മഹത്യാരംഗം ലൈവ് ആയി കാമുകനെ കാണിക്കുകയായിരുന്നു യുവതി.ആത്മഹത്യാരംഗം കണ്ട കാമുകനായിരുന്നു യുവതിയുടെ അമ്മയെ വിവരമറിയിച്ചത്.

യുവതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പ്രതി എറണാകുളത്ത് ഒളിവില്‍ പോവുകയായിരുന്നു. അവിടെനിന്നും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല.