ചൈനയില്‍ കാര്‍ഫാക്ടറി പൊട്ടിത്തെറിച്ച് 65 മരണം

single-img
2 August 2014

caraccesoriesബെയ്ജിങ്: കിഴക്കന്‍ ചൈനയിലെ കുന്‍ഷാന്‍ നഗരത്തിലെ കാര്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 65 പേര്‍ മരിച്ചു.100 ഓളം പേര്‍ക്ക് പരിക്കേറ്റു. 450 ഓളം പേര്‍ പണിയെടുക്കുന്ന ഫാക്ടറിയില്‍ ഇന്നു പുലര്‍ച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിക്കുണ്ടായ കാരണം വ്യക്തമല്ല. ചൈനയില്‍ വളരെ പ്രചാരമുള്ള കാര്‍ അക്സസറീസ് നിര്‍മ്മാതാക്കളായ  “സോങ്ങ്രങ് പ്ലേറ്റിങ്” ന്റെ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അമേരിക്കയുടെ പ്രമുഖ കാര്‍ നിര്‍മ്മതാക്കളായ “ജെനെറല്‍ മോട്ടേഴ്സ്”ന്റെ പ്രധാന ഇടപാടുകാരിലൊരാളാണ്  “സോങ്ങ്രങ് പ്ലേറ്റിങ്”.