പ്ളസ് ടു അനുവദിച്ച സ്കൂളുകളിൽ ഒരെണ്ണത്തിലെ പ്രവേശനം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

single-img
1 August 2014

download (14)സംസ്ഥാനത്ത് പ്ളസ് ടു അനുവദിച്ച സ്കൂളുകളിൽ ഒരെണ്ണത്തിലെ പ്രവേശനം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അങ്കമാലി തുറവൂർ മാർ അഗസ്റ്റിൻ സ്കൂളിലേ പ്രവേശനമാണ് ഹൈക്കോടതി തടഞ്ഞത്. ഹയർ സെക്കൻഡറി ഡയറക്ടറുടെ നിർദ്ദേശം മറികടന്നാണ് സ്കൂളിന് പ്ളസ് ടു അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ആണ് നടപടി .

 
മാനദണ്ഡങ്ങൾ പാലിച്ചിട്ടും തങ്ങൾക്ക് പ്ളസ് ടു അനുവദിച്ചില്ലെന്ന് ആരോപിച്ച് തുറവൂരിലെ തന്നെ സെന്റ് ജോസഫ് സ്കൂൾ സമർപ്പിച്ച ഹർജി അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഈ രണ്ടു സ്കൂളുകളുടെയും രേഖകൾ ഹാജരാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി.