എം.പിമാർക്കെതിരായ കേസുകൾ മാത്രമായി വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

single-img
1 August 2014

download (15)എം.പിമാർക്കെതിരായ കേസുകൾ മാത്രമായി വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീകളും മുതിർന്ന പൗരന്മാരും അടക്കമുള്ള നിരവധി വിഭാഗങ്ങൾക്കെതിരായ ക്രിമിനൽ കേസുകൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് ആ‍ർ.എം.ലോധ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

 

നേരത്തെ എം.പിമാർക്കെതിരായ കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ നി‌ർമാണ സഭകളുടെ സഹായം തേടിയിരുന്നു.

 

കോടതികളിൽ ജഡ്ജിമാരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തമായതിനാൽ തന്നെ ഏതെങ്കിലും ചില വിഭാഗങ്ങൾക്ക് എതിരായ കേസുകൾ അതിവേഗത്തിൽ വിചാരണ നടത്തുന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ സഹായിക്കുമെന്ന് കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

 

സംസ്ഥാനങ്ങളുമായി ആലോചിച്ച് ക്രിമിനൽ നീതിന്യായ വ്യവസ്ഥ വേഗത്തിലാക്കാനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ നാല് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.