പാകിസ്ഥാന്‍ കരുതിയിരുന്നോളു; പ്രകോപനമുണ്ടായാല്‍ ഉടന്‍ തിരിച്ചടി: കരസേനാ മേധാവി

single-img
1 August 2014

suhag_300x350_042114103846അതിര്‍ത്തിയില്‍ തുടര്‍ന്നുവരുന്ന പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുള്ള പ്രകോപനങ്ങള്‍ക്ക് സൈന്യം കനത്ത തിരിച്ചടി നല്കുമെന്ന് പുതുതായി അധികാരമേറ്റ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്. കഴിഞ്ഞ വര്‍ഷം പൂഞ്ചില്‍ പാക് സൈനികര്‍ ഇന്ത്യന്‍ സൈനികന്റെ ശിരസ് വെട്ടിമാറ്റിയ സംഭവം പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടാളത്തിന്റെ നവീകരണത്തിനും സൈനികരുടെ ക്ഷേമത്തിനുമാണ് താന്‍ മുന്‍ഗണന നല്കുന്നതെന്നും ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.