പെട്രോള്‍ വില ഒരു രൂപ ഒമ്പത് പൈസ കുറച്ചു,ഡീസൽ വില വര്‍ധിപ്പിച്ചു

single-img
31 July 2014

download (8)പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ ഒമ്പത് പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. എന്നാൽ പ്രതിമാസ വര്‍ധനവിന്റെ ഭാഗമായി ഡീസലിന് ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. ഏപ്രിലിന് ശേഷം ഇതാദ്യമാണ് പെട്രോള്‍ വിലയില്‍ കുറവ് വരുന്നത് . ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില മെച്ചപ്പെട്ടതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വിലയും സിലിണ്ടറിന് രണ്ടര രൂപ കുറച്ചിട്ടുണ്ട്.