പ്ലസ്ടു അനുമതിക്ക് ഒരു കോടി രൂപ കോഴ ആവശ്യപ്പെട്ടു; കോഴ നല്‍കിയില്ലെങ്കില്‍ നാലുപേരെ നിയമിക്കണം: സ്‌കൂള്‍ മാനേജരുടെ വെളിപ്പെടുത്തല്‍

single-img
31 July 2014

INDIAN_RUPEE_MONEYസ്‌കൂളില്‍ പുതിയ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിനായി ഒരു കോടി രൂപ കോഴ തന്നോട് ആവശ്യപ്പെതായി സ്‌കൂള്‍ മാനേജരുടെ വെളിപ്പെടുത്തല്‍. കൊല്ലം പുത്തൂരിലെ എസ്എന്‍ജിഡി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഓമന ശ്രീറാമാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ചോദിച്ച പണം നല്‍കാനാകില്ലെങ്കില്‍ മൂന്ന് അധ്യാപകരെയും ഒരു പ്യൂണിനെയും സ്‌കൂളില്‍ നിയമിക്കണമെന്നും ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ചില രാഷ്ട്രീനേതാക്കളാണ് തന്നെ സമീപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി നല്കുമെന്നും പണം ചോദിച്ചവരുടെ പേരുകള്‍ മുഖ്യമന്ത്രിക്കു നല്കുമെന്നും മാനേജര്‍ അറിയിച്ചു.