മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് ജോണി നെല്ലൂര്‍

single-img
31 July 2014

johny-nelloorധനകാര്യമന്ത്രി കെ.എം. മാണി മുഖ്യമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യനെന്നും എല്ലാ വിഭാഗം കേരള കോണ്‍ഗ്രസുകാരും ഇത് ആഗ്രഹിക്കുന്നുണ്ടെന്നും കേരള കോണ്‍ഗ്രസ്- ജേക്കബ് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. എന്നാല്‍ യുഡിഎഫില്‍ ഇക്കാര്യം ആലോചിച്ചിട്ടില്ല. 97 വയസുള്ളവര്‍വരെ രാഷ്ട്രീയത്തില്‍ സജീവമായി നില്ക്കുന്നതിനാല്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും ഘടകകക്ഷികളില്‍നിന്നു മുഖ്യമന്ത്രിമാരെ നിയോഗിക്കുന്ന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫുമായി കൂട്ടുകൂടി കെ.എം. മാണി മുഖ്യമന്ത്രിസ്ഥാനം നേടുമെന്നു കരുതുന്നില്ലെന്നും എന്നാല്‍, കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതു മാണി ഗ്രൂപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എല്‍ഡിഎഫുമായി യാതൊരു തൊട്ടുകൂടായ്മയും ഇല്ല. എല്‍ഡിഎഫുമായി സഹകരിക്കാത്ത ഏതു പാര്‍ട്ടിയാണു കേരളത്തിലുള്ളതെന്നും ജോണി നെല്ലൂര്‍ ചോദിച്ചു.