ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തില്‍ ഉറങ്ങിക്കിടന്നിരുന്ന 3 സ്ത്രീകള്‍ മരിച്ചു

single-img
31 July 2014

floodഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 3 സ്ത്രീകള്‍ മരിച്ചു. സംസഥാനത്തെ തെഹരി ജില്ലയിലെ  റൂയിസ് കനാലില്‍  ഇന്നു പുലര്‍ച്ചെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 3 വീടുകള്‍ വെള്ളത്തിനടിയിലാവുകയായിരുന്നു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 3 സ്ത്രീകളാണ് മരിച്ചത്.വെള്ളപ്പൊക്കത്തില്‍  നിരവധിപേരെ കാണാതായിട്ടുണ്ട്.