നിസഹകരണ സമരം നടത്തുന്ന ഡോക്ടർമാരുമായി സർക്കാർ നടത്തിയ ചർച്ച തീരുമാനമായില്ല

single-img
31 July 2014

downloadനിസഹകരണ സമരം നടത്തുന്ന സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുമായി സർക്കാർ ഇന്നലെ നടത്തിയ ചർച്ച തീരുമാനമായില്ല.ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ, സെക്രട്ടറി ഇളങ്കോവൻ എന്നിവരാണ് കെ.ജി.എം.ഒ.എ ഭാരവാഹികളുമായി ആയിരുന്നു ചർച്ച നടത്തിയത്.

 

അതേസമയം ഇന്ന് വീണ്ടും നടക്കുന്ന ചർച്ചയിൽ ഡയസ്നോൺ പിൻവലിക്കുന്ന കാര്യം തീരുമാനിക്കും. എന്നാൽ സർക്കാർ കടുംപിടിത്തം തുടർന്നാൽ 7ന് ശേഷം പണിമുടക്കിലേക്ക് നീങ്ങാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പലയിടത്തും ഡോക്ടർമാരുടെ ശമ്പളം തടഞ്ഞു വച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.കഴിഞ്ഞ 21 നാണ് നിസഹകരണ സമരം ആരംഭിച്ചത്.