രവീന്ദ്രന്റെ മരണം ബ്ലാക്‌മെയിലിംഗ് ഭീഷണിയെ തുടര്‍ന്നെന്ന് സാക്ഷി

single-img
31 July 2014

blackmail-case__largeവെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയ്ക്കു കാരണം ബ്ലാക്‌മെയില്‍ സംഘത്തിന്റെ ഭീഷണിയാണെന്നാണ് വില്‍സണ്‍ പെരേര പറഞ്ഞത്. പണം തന്നില്ലെങ്കില്‍ കിടപ്പറ ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടര്‍ന്ന് രവീന്ദ്രന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും വില്‍സണ്‍ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു. കേസിലെ പ്രതി റുക്‌സാനയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത സിഡി പരാതിക്കാരനായ സജിക്കൊപ്പം താന്‍ കണ്ടിട്ടുണെ്ടന്നും വില്‍സണ്‍ പെരേര അറിയിച്ചു. അത്തരം സിഡികള്‍ ഇല്ലായിരുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിനെ ഖണ്ഡിക്കുന്നതാണ് ഈ മൊഴി.