റിയാദ്-ദമ്മാം ഹൈവേയിൽ വാഹനാപകടം :കണ്ണൂർ സ്വദേശിനികളായ രണ്ട് വീട്ടമ്മമാർ മരിച്ചു

single-img
31 July 2014

download (3)റിയാദ്-ദമ്മാം ഹൈവേയിൽ ഇന്ന് ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനികളായ രണ്ട് വീട്ടമ്മമാർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. കണ്ണൂർ തലശ്ശേരി സ്വദേശി റാഷിദിന്റെ ഭാര്യ ഷേർളി (30), തലശ്ശേരി കായത്ത് റോഡ് സ്വദേശി റിയാസിന്റെ ഭാര്യ നജ്മ (31) എന്നിവരാണ് മരിച്ചത്.

 

 

പരിക്കേറ്റ റിയാസും ഡ്രൈവർ വിപിനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. റിയാസിന്റെ മക്കളായ റിൻഷ (14), സിയ (4) എന്നിവരെ റിയാദ് നസീമിലെ നാഷണൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക സാരമായ പരിക്കുണ്ട്.