മോദിക്ക് വിസ നിഷേധിച്ചത് ഒബാമയല്ലെന്ന് ജോണ്‍ കെറി

single-img
31 July 2014

John Kerry speaking in Londonന്യൂഡെല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചത് ഒബാമയല്ല മറിച്ച് അതു മറ്റൊരു സര്‍ക്കാരാണ് ചെയ്തതെന്നും യു. എസ്സ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു .നാം ഇപ്പോള്‍ മുന്നോട്ടാണ് പോകുന്നതെന്നും പിന്നിലേക്ക് നോക്കി സമയം കളയാരുതെന്നും കെറി അഭിപ്രായപ്പെട്ടു.

2005 ലാണ് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അമേരിക്ക മോദിക്ക് വിസ നിഷേധിച്ചത്. സപ്തംബറില്‍ അമേരിക്ക സന്ദര്‍ശിക്കാനുള്ള ഒബാമയുടെ ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചിരുന്നു.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുതുപ്പിക്കാന്‍ ബുധനാഴ്ച്ചയെത്തിയ  ജോണ്‍ കെറി വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും ധന-പ്രതിരോധകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും  കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയാണു  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കഴ്ച്ച നടത്തുന്നത്.