ഡൽഹിയിൽ ഇ-റിക്ഷക്ക് വിലക്ക്:ഓട്ടോയിടിച്ച് മൂന്ന് വയസ്സുകാരന്‍ ശര്‍ക്കരപ്പവില്‍ വീണു ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്നാണു വിലക്ക്

single-img
31 July 2014

DE11_PG4_3-COL_DEL_1295146fന്യൂഡല്‍ഹി : ഓഗസ്റ്റ് 18 വരെ ഡൽഹിയിൽ ഇ – റിക്ഷക്ക് വിലക്കെര്‍പ്പെടുത്തിക്കൊണ്ട് ഡെല്‍ഹി ഹൈക്കോടതി പുതിയ ഉത്തരവു പുറപ്പെടുവിച്ചു . ജസ്റ്റിസ് ബി.ഡി. അഹമ്മദിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. ഡൽഹിയിൽ ഇ – റിക്ഷ ആള്‍ക്കാര്‍ക്ക് അസഹ്യമാകുന്നു എന്ന പരാതിയെ തുടര്‍ന്ന് ഹൈക്കോടതി ഇത്തരമൊരു നിലപാടിലെത്തിച്ചേരുകയായിരുന്നു .ഓഗസ്റ്റ് 18 നു ശേഷം ഉത്തരവിൽ ഭേദഗതിവരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

രണ്ടുദിവസം മുന്‍പ് വേഗത്തില്‍ വന്ന റിക്ഷ ഇടിച്ച് 3 വയസ്സുകാരന്‍ അമ്മയുടെ കൈയ്യിൽ നിന്ന് തെറിച്ച് ശര്‍ക്കരപ്പാവില്‍ വീണു മരിച്ചിരുന്നു .പലഹാരക്കടയുടെ മുന്നിൽ കൂട്ടിയുമായി നില്‍ക്കുകയായിരുന്നു കുട്ടിയുടെ അമ്മ. അമ്മയുടെ കയ്യിലിരിക്കുകയായിരുന്ന കുട്ടി അടുത്ത് ജിലേബി തയ്യാറാക്കിക്കൊണ്ടിരുന്ന തിളച്ച ശര്‍ക്കരപ്പാവില്‍ വീഴുകയായിരുന്നു.