ഇസ്രയേൽ തീവ്രവാദ രാഷ്ട്രം;ബൊളീവിയ

single-img
31 July 2014

1406764422000-EPA-VENEZUELA-SUMMITഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലിനെ ബൊളീവിയ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിച്ചു.ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബൊളീവിയയുടെ നടപടി. അന്താരാഷ്ട്ര സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതല്ല ഇസ്രയേലിന്റെ നടപടികളെന്നും ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത ഇസ്രയേല്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറേല്‍സ് പറഞ്ഞു.

1972 മുതല്‍ ബൊളീവിയയില്‍ പ്രവേശിക്കുന്നതിനും സ്വതന്ത്ര സഞ്ചാരത്തിനും ഇസ്രയേല്‍ പൌരന്‍മാര്‍ക്ക് വിസ ആവശ്യമുണ്ടായിരുന്നില്ല.ഇസ്രയേലുമായുള്ള വിസാ ഉടമ്പടിയിലും ബൊളീവിയ മാറ്റം വരുത്തി.

മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഇസ്രയേലിന് വിചാരണ ചെയ്യണമെന്ന് യുഎന്‍ ഹൈ കമ്മീഷണറോട് ബൊളീവിയ അഭ്യർഥിച്ചു.

തെക്കേ അമേരിക്കൻ രാജ്യമാണു ബൊളീവിയ