ഷിയോമി മി-3യുടെ വെല്ലുവിളി മറികടക്കാൻ പുതിയ ഓഫറുകളുമായി മൊബൈൽ നിർമ്മാതാക്കൾ;മോട്ടോ ജി 2000 രൂപ വില കുറച്ചു

single-img
31 July 2014

moto-g-main-620x465 (1)ചൈനയുടെ ആപ്പിൾ എന്നറിയപ്പെടുന്ന ഷിയോമി ഇന്ത്യൻ വിപണിയിൽ വൻ കുതിച്ച് ചാട്ടമാണു നടത്തിയിരിക്കുന്നത്.വിലക്കുറവും ഒപ്പം മുൻ നിര കമ്പനികളുടെ ഫോണുകളുടെ എല്ലാ ഫീച്ചറുകളുമായുള്ള മി-3യുടെ വരവ് മറ്റ് മൊബൈൽ നിർമ്മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണു.അഞ്ച് സെക്കന്റ് കൊണ്ടാണു കഴിഞ്ഞ ദിവസം ഫ്ലിപ്കാർട്ട് വഴി മി-3 വിറ്റ് തീർന്നത്.മി-3യുടെ വരവോടെ തങ്ങളുടെ ഫോണുകളുടെ വില കുറച്ച് ഉപഭോക്താക്കളിലേക്ക് കടന്ന് ചെല്ലാനാണു മറ്റ് മൊബൈൽ നിർമ്മാതാക്കളുടെ ശ്രമം

മോട്ടോ ജി ഒറ്റയടക്ക് 2000 രൂപയാണു ഇപ്പോൾ കുറച്ചിരിക്കുന്നത്.ഇതോടെ 8 ജിബി ഫോൺ 10,499 രൂപയ്ക്കും 16 ജിബി ഫോൺ 11,999 രൂപയ്ക്കും ലഭിക്കും,മി-3യുടെ വരവ് മോട്ടോ-ജിയെ കാര്യമായി തന്നെ ക്ഷീണിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തം.