ബാംഗ്ലൂരിൽ ഏഴ് വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

single-img
30 July 2014

253086-rape3ബാംഗ്ലൂരിൽ ഏഴ് വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുട്ടിയുടെ വീട്ടിലെ ജോലിക്കാരിയുടെ മകനായ ശ്രീനിവാസാണ് അറസ്റ്റിലായത്.
ബാംഗ്ലൂരിലെ കാമാക്ഷിപ്പാലിയയിലുള്ള കുട്ടിയുടെ വീട്ടിൽ വച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം .പടിഞ്ഞാറൻ ബാംഗ്ലൂരിലെ ശാന്തി ധ‌ർമ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മാനഭംഗത്തിനിരയായത്.
രണ്ട് ദിവസത്തിനു ശേഷം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയപ്പോഴണ് വിവരം പുറത്തറിയുന്നത്. കാമാക്ഷിപ്പാലിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.