ലോട്ടറി കേസിൽ കേരളത്തിന് തിരിച്ചടി,സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന് സുപ്രീംകോടതി

single-img
30 July 2014

download (16)കേരളത്തില്‍ പേപ്പര്‍ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാന്റിയാഗോ മാർട്ടിൻ പ്രമോട്ടറായ സിക്കിം സർക്കാരിന്റെ ലോട്ടറി മാത്രമായി നിരോധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളിയത്.
ജസ്റ്റിസുമാരായ എച്ച്.എൽ. ദത്തു, ആർ.കെ. അഗർവാൾ, അരുൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. അന്യസംസ്ഥാന ലോട്ടറികൾ സംസ്ഥാനത്ത് വിൽക്കരുതെന്ന വാദവും കോടതി തള്ളി.

 

നേരത്തെ സിക്കിം ലോട്ടറിക്കെതിരെ കേരളം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി 2007 മാർച്ച് 30ന് തള്ളിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെത്തിയത്.ലോട്ടറി പ്രമോട്ടർമാർക്ക് കേരളത്തിൽ രജിസ്ട്രേഷനുള്ള അനുമതി നൽകണമെന്നും വിധിയിൽ പറയുന്നു.